Gym owner മാർ ഏറ്റവും പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട കണക്കാണ് MRR അഥവാ Member Retention Rate നിങ്ങളുടെ Member മാരിൽ എത്രപേരെ നിങ്ങൾക്ക് എല്ലാ മാസവും നിലനിർത്താൻ കഴിയുന്നു എന്നതാണ് MRR ലൂടെ കണക്കാക്കുന്നത്.
MRR കൂടുമ്പോൾ നിങ്ങളുടെ Gym ന്റെ വരുമാനവും വർദ്ധിക്കും. എങ്ങനെയാണ് MRR കൂട്ടുക ?
നിങ്ങളൊരു ജിം ഉടമയാണോ ….?
ജിമ്മുകളുടെ മൂതൽകൂട്ടെന്നു പറയുന്നത് അവിടെ വരുന്ന മെമ്പർമാരാണ്. ജിമ്മിന്റെ വളർച്ചയ്ക്ക് മാറ്റിനിർത്താനാവത്ത ഘടകം തന്നെയാണ് ഓരോ മെമ്പർമാരും.
അതിനായ് ജിമ്മിൽവരുന്ന മെമ്പർമാരെകുറിച്ച് കൂടുതൽ അറിയാം.
▪️മുടങ്ങാതെ വരുന്നവർ (Regular member )
▪️വല്ലപ്പോഴും വരുന്നവർ, എന്നാൽ മെമ്പർഷിപ് ഉപേക്ഷിക്കാത്തവർ. (Irregular member )
▪️ മെമ്പർഷിപ് എടുത്ത് പോയവർ, ഇല്ലെങ്കിൽ കുറച്ചുനാൾ വന്നുപോകുന്നവർ.
(One time member )ഈ മൂന്ന് തരം മെമ്പർ മാരാണ് സാധാരണ ജിമ്മുകളിൽ വരാറുള്ളത്.
ഇതിൽ അവസാനത്തെ ഗ്രൂപ്പിൽ (One time member ) പെട്ടവരെ നിലനിർത്തിയാൽ മാത്രമേ നിങ്ങളുടെ വരുമാനം വർദ്ദിപ്പിക്കാൻ പറ്റുകയുള്ളു.
One time member മാരെനിലനിർത്തി അതുവഴി വരുമാനം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
1- Stay Motivated by Positive Atmosphere.
ജിമ്മിൽ വരുന്നവരുടെ ആത്മവിശ്വാസം കൂട്ടുന്ന തരത്തിലുള്ള പെരുമാറ്റം ഓഫീസ് സ്റ്റാഫ് മുതൽ ജിം ട്രെയിനർ വരെ നിലനിർത്തികൊണ്ടുപോകാം.
ചിരിച്ചുകൊണ്ടുള്ള ക്ഷമയോടെയുള്ള സമീപനം എന്നും മുതൽക്കൂട്ടായിരിക്കും.
▪️പോസിറ്റീവ് ചിന്തകൾ നൽകുന്ന വാചകങ്ങൾ ചുമരിൽ എഴുതി വെക്കുക.
▪️ലളിതമായ സംഗീതം
▪️ശുദ്ധവായു, എയർ ഫ്രഷ്നെറുടെ ഉപയോഗം.
▪️ഇൻഡോർ പ്ലാന്റ്സ്,
▪️നല്ല പെയിന്റിംഗ്
ഇങ്ങനെ കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന എന്തുമാവാം.
ഇത് മെമ്പർമാരുടെ മാത്രമല്ല നല്ല അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കും.
2 – ഫിറ്റ് ബോഡി + ഫിറ്റ് മൈൻഡ്.
ബോഡി ബിൽഡിഗിനൊപ്പം തന്നെ മൈൻഡ് ബിൽഡിഗ്ഗും അത്യാവശ്യമാണ്.
ബോഡി ബിൽഡിംഗ്, ഫിറ്റ്നസ് എന്നിവ നല്ല മോട്ടിവേഷൻ ഉള്ളവർക്ക് മാത്രമേ ദീർഘകാലം നന്നായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റുകയുള്ളൂ.
കൊഴിഞ്ഞുപോകുന്ന മെമ്പർമാരെ മോട്ടിവേറ്റ് ചെയ്യാനാവശ്യമായ സെഷനുകൾ നല്ല പ്ലാനിങ്ലൂടെ കൊണ്ടുപോകാം.
നല്ലൊരു സൗഹൃദാന്തരീക്ഷം സ്ഥാപനത്തിൽ നിലനിർത്തുന്നതിലൂടെ അവരെ എന്നും കൂടെ നിർത്താൻ നമുക്ക് കഴിയും. മെമ്പർ മാരുടെ മനസ്സറിഞ്ഞും അവർക്ക് ആവശ്യമുള്ളത് ചോദിച്ചറിഞ്ഞും അവരോടൊപ്പം സഹകരിക്കാൻ ശ്രമിക്കുക.
ഓർക്കുക
ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരമുണ്ടാകും .
3- അന്വേഷണം – കൃത്യതയോടെയുള്ള തരംതിരിവും.
മെമ്പർഷിപ് എടുക്കുന്നവർ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കുക.
ചിലർക്ക് രോഗശമനമാവാം
മറ്റുചിലർക്ക് 6 പാക്ക് ബോഡിയാവും ലക്ഷ്യം.
എന്നും ജിമ്മിൽ വരുന്നവരുടെ മാത്രമല്ല വരാത്തവരുടെയും പേര് വിവരങ്ങൾ രേഖപ്പെടുത്തി വെക്കുകയും സ്ഥാപനത്തിലെ സേവനത്തെക്കുറിച്ചും ജിം മാസ്റ്റർ നൽകുന്ന നിർദേശങ്ങൾ പിന്തുടരാൻ പറ്റുന്നുണ്ടോ എന്നന്വേഷിക്കുകയും അതനുസരിച്ച് മെംബേർസ് ഫീഡ് ബാക്ക് കുറിപ്പുകൾ രേഖപ്പെടുത്തിവെക്കുക. തിരുത്തലുകൾക്കും പുതിയ ആശയങ്ങൾക്കും ഇതുപകരിക്കും.
തരം തിരിവ് എന്നുള്ളത് ഓരോ മെമ്പർമാരെ കുറിച്ചുമുള്ള വളരെ കൃത്യവും സൂക്ഷ്മവുമായ കണ്ടെത്തലുകളാണ്. അവരുടെ അറ്റന്റൻസ് മുതൽ അവരടക്കുന്ന ഫീസ് അടിസ്ഥാനത്തിൽ അവർ ജിമ്മിൽ വന്നുപോകുന്ന കാലാവധി അടക്കം കണ്ടെത്തിയുള്ള തരം തീരിവായിരിക്കണം.
One time member മാരെ തരം തിരിക്കുന്നതിലൂടെ വ്യക്തികൾക്ക് അനുസരിച്ച് Focused ആയി തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സാധിക്കും.
ഉദാഹരണമായി:
▪️ സമയ പ്രശ്നമുള്ളവർക്ക് Work out time ക്രമീകരിച്ച് നൽകിയും , മോട്ടിവേഷൻ കുറവള്ളവരെ പേർസണൽ കെയർ ചെയ്തും, വലിയ തിരക്കുള്ളവർക്ക് Hybrid ആയി Online & offline session കൾ നൽകി , സമയമുള്ളപ്പോൾ Gym ൽ നേരിട്ട് വന്നും അല്ലാത്ത പക്ഷം Online Support നൽകുക വഴിയും Membership Renewal വർദ്ധിപ്പിക്കാൻ സാധിക്കും.
4- സുഗമമായ ഫീസ് കളക്ഷൻ.
കൃത്യമായ പേയ്‌മെന്റ് സിസ്റ്റം പിന്തുടരുക. സേവനത്തിന്റെ മൂല്യം പണത്തിന്റെ രൂപത്തിൽ തിരികെ വരുമ്പോൾ മാത്രമേ സ്ഥാപനം നിലനിൽക്കുകയുള്ളൂ എന്നുള്ള കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
▪️ ഫീസ് റിമൈൻഡർ കൃത്യസമയങ്ങളിൽ നടപ്പാക്കുക.
▪️ ഓരോരുത്തരുടെ ഫീസ് അടയ്ക്കാനുള്ള ദിവസവും സംഖ്യയും ഓർമ്മപ്പെടുത്തേണ്ടതാണ്
ഇതിനായി കംപ്യൂട്ടറിന്റെയും, ന്യുനത സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ കാര്യങ്ങൾ എളുപ്പത്തിലാക്കേണ്ടതുണ്ട്.
ഇങ്ങനെ ചെയ്യുന്നത് മൂലം സ്ഥാപനത്തിന്റെ കൃത്യതയും സുതാര്യതയും നിലനിർത്തി വരുമാനം വർദ്ധിപ്പിക്കാനാവും.
ഫീസ് ഓർമ്മപ്പെടുത്തുന്നത് കൊണ്ട് നിങ്ങൾക്ക് മെമ്പർ മാരെ നഷ്ടപ്പെടുകയില്ല എന്നുമാത്രമല്ല ഇതുനിങ്ങളുടെ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക് സഹായകരമാണ്.
സേവനത്തിനു മൂല്യം നൽകുന്നവർ ഫീസ് ഓർമ്മപെടുത്തലിനെ പോസിറ്റീവ് തലത്തിലൂടെ മാത്രമേ നോക്കിക്കാണുകയുള്ളു.
താല്പര്യമില്ലാതെ നിൽക്കുന്നവർ നിങ്ങളുടെ സ്ഥാപനത്തിന് ചീത്തപ്പേരുമാത്രമേ നൽകുകയുള്ളൂ.
5- പ്രവർത്തനം + പരസ്യം.
നല്ല സേവനം നൽകാൻ പറ്റുകയാണെങ്കിൽ പിന്നെ പരസ്യം വേറെ നൽകേണ്ടതില്ല. പ്രവർത്തന മികവ് പ്രശംസ നൽകും. നമ്മൾ എന്താണെന്നു സ്വയം പറയുന്നതിനെക്കാൾ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുക അതിനായ് മികച്ച സേവനം നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഇത്തരം ചില മാറ്റങ്ങൾ വരുത്തിയാൽ നല്ല വരുമാനം നൽകുന്ന മുൻ നിര സ്ഥാപനങ്ങളിലൊന്നായി നിങ്ങളുടെ ജിമ്മിനെ മാറ്റിയെടുക്കാം.
പുതിയ കാഴ്ചപ്പാടിലൂടെ മുന്നേറാൻ നിങ്ങളെ സഹായിക്കുന്നു.
Content by :
Vipin OV
Ex. IAF, Fitness Consultant,
REPS Approved tutor for fitness trainers.
Supported and promorted By
EazyGym
അടുത്ത Blog Gym ന്റെ Profitability എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് . ഈ ബ്ലോഗിൽ Membeship Lifetime value തുടങ്ങിയ പുതിയ കാഴ്ചപ്പാടുകളെപ്പറ്റി പ്രതിപാദിക്കുന്നു. അറിയാൻ താൽപര്യമുള്ളവർ Subscribe ചെയ്യുക.
Error: Contact form not found.
Easy Gym
കൂടുതൽ അറിയാൻ : www.eazygym.fit